പാകിസ്ഥാനില്‍ ചാവേറാക്രമണം : ഇരുപതോളം പേര്‍ കൊല്ലപ്പെട്ടു: 90 പേര്‍ക്ക് പരിക്ക്

പാകിസ്ഥാനില്‍ ചാവേറാക്രമണം : ഇരുപതോളം പേര്‍ കൊല്ലപ്പെട്ടു: 90 പേര്‍ക്ക് പരിക്ക്

പാകിസ്ഥാന്‍ പേഷവാറില്‍ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ ഇരുപതോളം പേര്‍ കൊല്ലപ്പെട്ടു. 90-ലധികം പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യത. പള്ളിയില്‍ പ്രാര്‍ഥനയ്ക്കിടെയാണ് സ്‌ഫോടനമുണ്ടായത്. ഉച്ചയ്ക്ക് 1.40നായിരുന്നു സംഭവം. സ്‌ഫോടന സമയത്ത് 150-ഓളം പേരാണു പ്രാര്‍ഥനയ്ക്കായി പള്ളിയിലുണ്ടായിരുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 

സ്‌ഫോടനത്തില്‍ പള്ളി ഭാഗികമായി തകര്‍ന്നതോടെ നിരവധി പേര്‍ അതിനുള്ളില്‍ കുടുങ്ങികിടക്കുകയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com