മിൽട്ടൻ കരതൊട്ടു; ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു, വിമാനത്താവളങ്ങൾ‌ അടച്ചു

നൂറ്റാണ്ടുകൾ കണ്ട ഏറ്റവും വിനാശകരമായ ചുഴലിക്കാറ്റാണ് മിൽട്ടനെന്ന് യുഎസ്. പ്രസിഡന്‍റ് ജോ ബൈഡൻ‌ മുന്നറിയിപ്പ് നൽകി
hurricane milton makes landfall florida
മിൽട്ടൻ കരതൊട്ടു; ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു, വിമാനത്താവളങ്ങൾ‌ അടച്ചു
Updated on

ഫ്ലോറിഡ: അതിതീവ്ര ചുഴലിക്കാറ്റ് മിൽട്ടൻ കരതൊട്ടു. ഫ്ലോറിഡയിലെ സിയെസ്റ്റ കീ നഗരത്തിലാണ് മിൽട്ടൻ കരതൊട്ടത്. 250 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്. ഫ്ളോറിഡയുടെ തീരപ്രദേശത്ത് കനത്ത മഴയാണ്.

ലക്ഷക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചു. ആറ് വിമാനത്താവളങ്ങൾ അടച്ചു. വിമാന സർവീസുകളും റദ്ദാക്കി.

നൂറ്റാണ്ടുകൾ കണ്ട ഏറ്റവും വിനാശകരമായ ചുഴലിക്കാറ്റാണ് മിൽട്ടനെന്ന് യുഎസ്. പ്രസിഡന്‍റ് ജോ ബൈഡൻ‌ മുന്നറിയിപ്പ് നൽകി

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com