
ഡോണൾഡ് ട്രംപ്
ന്യൂയോർക്ക്: ഇന്ത്യ - പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ മൂന്നാം ശക്തി ഇടപെട്ടിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ തുറന്നടിച്ച് ട്രംപ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള സംഘർഷം നിർത്തിവെപ്പിച്ചത് താനാണെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷങ്ങൾ ഉൾപ്പെടെ അഞ്ച് യുദ്ധങ്ങളാണ് താൻ അവസാനിപ്പിച്ചതെന്നാണ് ട്രംപ് പറയുന്നത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിർത്തലിന് താൻ മധ്യസ്ഥത വഹിച്ചതായി ട്രംപ് മുൻപും പല തവണ അവകാശപ്പെട്ടിരുന്നു. അമെരിക്കയുടെ നേതൃത്വത്തിൽ രാത്രി നീണ്ട ചർച്ചകൾക്ക് ശേഷം ഇരു രാജ്യങ്ങളും സമ്പൂർണ്ണ വെടിനിർത്തലിന് സമ്മതിച്ചതായി മെയ് 10-ന് അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.