

നൊബേൽ സമ്മാനം സ്വീകരിച്ച് മരിയയുടെ മകൾ അന കൊറീന സോസ സംസാരിക്കുന്നു
SOCIAL MEDIA
ഓസ്ലോ: വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയുടെ മകൾ ബുധനാഴ്ച തന്‍റെ അമ്മയ്ക്കു വേണ്ടി നൊബേൽ സമാധാന സമ്മാനം ഏറ്റു വാങ്ങി. മച്ചാഡോ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ച് മണിക്കൂറുകൾക്കു ശേഷമായിരുന്നു ഇത്.
കഴിഞ്ഞ ജനുവരി ഒമ്പതിനാണ് വെനിസ്വേലയുടെ തലസ്ഥാനമായ കാരക്കാസിൽ ഒരു പ്രതിഷേധത്തിൽ അനുയായികൾക്കൊപ്പം ചേർന്ന മച്ചാഡോയെ മഡുറോയുടെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അതിനു ശേഷം ഒളിവിൽ പോയ മച്ചാഡോ പിന്നീട് പൊതു ജനമധ്യത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. മച്ചാഡോയ്ക്ക് സമാധാനത്തിനുള്ള നൊബേൽ നൽകിയതിനെ തുടർന്ന് വെനിസ്വേല നോർവേ എംബസി അടച്ചു പൂട്ടിയിരിക്കുകയാണ് ഇപ്പോൾ.