ചൈനീസ് മുൻ മന്ത്രിക്ക് 170 കോടിയുടെ അഴിമതിക്കേസിൽ ജീവപര്യന്തം

ഇപ്പോഴത്തെ എനർജി മാനെജ്മെന്‍റ് മന്ത്രി വാങ് ഷിയാങ്ഷിക്കെതിരെയും അഴിമതി വിരുദ്ധ വിഭാഗം കേസെടുത്തിട്ടുണ്ട്
Former Chinese minister gets life imprisonment in Rs 170 crore corruption case

ചൈനീസ് മുൻ മന്ത്രിക്ക് 170 കോടിയുടെ അഴിമതിക്കേസിൽ ജീവപര്യന്തം

file photo

Updated on

ബെയ്ജിങ്: 170 കോടി രൂപയുടെ അഴിമതിക്കേസിൽ ചൈനീസ് മുൻ നിയമമന്ത്രി താങ് യിജുന് ജീവപര്യന്തം തടവു ശിക്ഷ. കൂടാതെ കോടതി അദ്ദേഹത്തിന്‍റെ സ്വത്തുക്കൾ കണ്ടു കെട്ടുകയും ചെയ്തു. ജെജാങ് പ്രവിശ്യയിലെ കമ്യൂണിസ്റ്റ് പാർട്ടി ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന താങ് 2020ലാണ് മന്ത്രിയായത്. 2024ൽ അഴിമതി കണ്ടെത്തിയതിനെ തുടർന്ന് കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കി. 2006നും 2022നുമിടയിൽ താങ് യിജുൻ 175 കോടിയോളം രൂപയുടെ അഴിമതി നടത്തിയതായാണ് ഫുജിയൻ പ്രവിശ്യയിലെ കോടതി കണ്ടെത്തിയത്.

ഇപ്പോഴത്തെ എനർജി മാനെജ്മെന്‍റ് മന്ത്രി വാങ് ഷിയാങ്ഷിക്കെതിരെയും അഴിമതി വിരുദ്ധ വിഭാഗം കേസെടുത്തിട്ടുണ്ട്. ചൈനയിൽ ആദ്യമായാണ് ഒരു സിറ്റിങ് മന്ത്രിക്കെതിരെ അഴിമതിക്ക് കേസെടുക്കുന്നത്. യുഎസിന് ആണവ രഹസ്യങ്ങൾ കൈമാറിയതിന്‍റെ പേരിൽ സൈനിക ജനറൽ ഷാങ് യോഷിയയ്ക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com