ഇസ്രയേലിനെതിരേ ഇറാൻ തിരിച്ചടി? നൂറിലധികം ഡ്രോണുകൾ വിക്ഷേപിച്ചെന്ന് സൂചന

ഇറാൻ വിക്ഷേപിച്ച ഡ്രോണുകളെല്ലാം തകർക്കുമെന്ന് ഇസ്രയേൽ പ്രതിരോധ സേന വ‍്യക്തമാക്കി
idf says iran launches drone strikes in counter attack on israeli sites

ഇസ്രയേലിനെതിരേ ഇറാൻ തിരിച്ചടി? 100ലധികം ഡ്രോണുകൾ വിക്ഷേപിച്ചതായി അന്താരാഷ്ട്ര മാധ‍്യമങ്ങൾ

Updated on

ജെറുസലേം: ഇസ്രയേലിൽ ഇറാൻ ഡ്രോണുകൾ വർഷിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ മണിക്കൂറിനുള്ളിൽ നൂറിലധികം ഡ്രോണുകൾ ഇറാൻ ഇസ്രയേലിനെ ലക്ഷ്യമാക്കി വിക്ഷേപിച്ചതായാണ് അന്താരാഷ്ട്ര മാധ‍്യമങ്ങളുടെ റിപ്പോർട്ട്.

ഐഡിഎഫ് വക്താവ് എഫി ഡെഫ്രിനാണ് വാർത്താ സമ്മേളനത്തിലൂടെ ഇക്കാര‍്യം അറിയിച്ചത്. എന്നാൽ ഡ്രോണുകളെല്ലാം തകർക്കുമെന്ന് ഇസ്രയേൽ പ്രതിരോധ സേന വ‍്യക്തമാക്കി.

ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിൽ വെള്ളിയാഴ്ച പുലർച്ചയോടെയായിരുന്നു ഇസ്രയേൽ വ‍്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ ഇറാന്‍റെ ഉന്നത സൈനിക മേധാവികളും ആണവ ശാസ്ത്രജ്ഞരും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടിരുന്നു.

ഇറാൻ റവല‍്യൂഷണറി ഗാർഡ് മേധാവി ഹൊസൈൻ സലാമി, സൈനിക മേധാവി മുഹമ്മദ് ബാഗേരി, ഡെപ‍്യൂട്ടി കമാൻഡർ ജനറൽ ഘോലം അലി റാഷിദ്, ആണവ ശാസ്ത്രജ്ഞരായ ഫെറൈദൂൺ അബ്ബാസി, മുഹമ്മദ് മഹ്ദി എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് തിരിച്ചടി നൽകുമെന്നും ഇസ്രയേൽ കഠിന ശിക്ഷ അനുഭവിക്കുമെന്നും ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയും പ്രതികരിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com