വാഷിങ്ടൺ പോസ്റ്റിലും കൂട്ടപ്പിരിച്ചു വിടൽ

ജോലി നഷ്ടപ്പെട്ടവരിൽ ശശി തരൂരിന്‍റെ മകനും
Ishan Tharoor

ഇഷാൻ തരൂർ

file photo

Updated on

വാഷിങ്ടൺ: അമെരിക്കൻ പത്രമായ വാഷിങ്ടൺ പോസ്റ്റിലും കൂട്ടപ്പിരിച്ചു വിടൽ. നിരവധി പേർക്ക് തൊഴിൽ നഷ്ടമായി. ശശി തരൂരിന്‍റെ മകനും വാഷിങ്ടൺ പോസ്റ്റിലെ കോളമിസ്റ്റുമായിരുന്ന ഇഷാൻ തരൂരിനും ജോലി നഷ്ടമായി. എക്സിലൂടെ ഇഷാൻ തന്നെയാണ് തന്‍റെ ജോലി നഷ്ടമായ കാര്യം വിവരിച്ചത്.

” ന്യൂസ് റൂമിനെ ഓർത്തു ഹൃദയം വേദനിക്കുന്നതായും മികച്ച എഡിറ്റർമാർക്കും ലേഖകർക്കും ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ബഹുമതിയായി കാണുന്നതായും” ഇഷാൻ കുറിച്ചു. ഷിങ്ടൺ പോസ്റ്റിന് വേണ്ടി രാജ്യാന്തര തലത്തിൽ സേവനമനുഷ്‌ഠിച്ച അതുല്യരായ പത്രപ്രവർത്തകരെ ഓർത്ത് ദുഖിക്കുന്നു. 12 വർഷത്തോളം എന്‍റെ സുഹൃത്തുക്കളും സഹപ്രവർത്തകരുമായിരുന്ന എഡിറ്റർമാരും ലേഖകരുമാണവർ. അവരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ബഹുമതിയായി കണക്കാക്കുന്നതായും ഇഷാൻ കൂട്ടിച്ചേർത്തു. 2017 ലായിരുന്നു "വേൾഡ് വ്യൂ' എന്ന തന്‍റെ കോളം ഇഷാൻ തരൂർ വാഷിങ്ടൺ പോസ്റ്റിൽ ആരംഭിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com