ഡെന്മാർക്കിന്‍റെ പരമാധികാരത്തെ പിന്തുണച്ച് സെലൻസ്കി

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നിന്നുള്ള ലോകശ്രദ്ധ മാറുമോ എന്ന് ആശങ്ക
ഡെന്മാർക്കിന്‍റെ പരമാധികാരത്തെ പിന്തുണച്ച് സെലൻസ്കി Zelensky supports Denmark's sovereignty

ഡെന്മാർക്കിന്‍റെ പരമാധികാരത്തെ പിന്തുണച്ച് സെലൻസ്കി

file photo

Updated on

കീവ്: ഗ്രീൻലൻഡ് വിഷയത്തിൽ അമെരിക്കയും യൂറോപ്യൻ രാജ്യങ്ങളും തമ്മിൽ ഉള്ള തർക്കം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡെന്മാർക്കിന്‍റെ പരമാധികാരത്തെ പിന്തുണച്ച് യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കി രംഗത്ത്. ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സെലൻസ്കി. ഗ്രീൻലാൻഡ് സ്വ‍യംഭരണാധികാരമുള്ള പ്രദേശമാണെങ്കിലും ഡെന്മാർക്കിന്‍റെ അവിഭാജ്യ ഭാഗമാണ്. അതു താൻ ബഹുമാനിക്കുന്നു എന്നാണ് സെലൻസ്കി പറഞ്ഞത്.

ഡെന്മാർക്കിന്‍റെ പ്രാദേശിക അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കപ്പെടണമെന്നും അമെരിക്ക യൂറോപ്പിന്‍റെ ശബ്ദം കേൾക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗ്രീൻലാൻഡ് തർക്കം റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നിന്നുള്ള ലോകശ്രദ്ധ തിരിച്ചു വിടുമോ എന്ന കാര്യത്തിൽ തന്‍റെ ആശങ്ക സെലൻസ്കി മാധ്യമങ്ങളുമായി പങ്കു വയ്ക്കുകയും ചെയ്തു. റഷ്യൻ അധിനിവേശത്തിനെതിരേ പോരാടുന്ന ഈ സമയത്ത് ഇത്തരം മറ്റ് അന്താരാഷ്ട്ര വിവാദങ്ങൾ യുക്രെയ്നെ പ്രതികൂലമായി ബാധിക്കാമെന്നാണ് അദ്ദേഹത്തിന്‍റെ ആശങ്ക.

റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനെ തടയുന്നതിൽ അമെരിക്ക ഇതു വരെ പൂർണമായി വിജയിച്ചിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുക്രെയ്ന്‍റെ നിലനിൽപ്പിനായുള്ള സമരത്തിൽ കൂടുതൽ ശക്തമായ വ്യോമപ്രതിരോധ സംവിധാനങ്ങൾ, സുരക്ഷാ ഉറപ്പുകൾ, കടുത്ത ഉപരോധങ്ങൾ എന്നിവ വൈറ്റ് ഹൗസിൽ നിന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com