'പാക് സൈന്യം പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു, എപ്പോൾ വേണമെങ്കിലും ജയിലിലടയ്ക്കപ്പെട്ടേക്കാം'

'പിടിഐ തോൽക്കുമെന്ന് എപ്പോഴാണോ തോന്നുന്നത് അപ്പോൾ മാത്രമേ പാക്കിസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കൂ'
'പാക് സൈന്യം പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു, എപ്പോൾ വേണമെങ്കിലും ജയിലിലടയ്ക്കപ്പെട്ടേക്കാം'
Updated on

ഇസ്ലാമാബാദ്: പാക്കിസ്ഥാൻ സൈന്യവും ഐഎസ്ഐയും ചേർന്ന് തന്‍റെ പാർട്ടിയായ തെഹ്‌രികെ ഇൻസാഫ് പാർട്ടിയെ (പിടിഐ) തകർക്കാൻ ശ്രമിക്കുകയാണെന്നും താൻ എപ്പോൾ വേണമെങ്കിലും ജയിലിലടയ്ക്കപെടാമെന്നും മുൻ പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.

പിടിഐ തോൽക്കുമെന്ന് എപ്പോഴാണോ തോന്നുന്നത് അപ്പോൾ മാത്രമേ പാക്കിസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൊതുസ്വത്തുക്കൾ ഇമ്രാന്‍റെ അനുയായികൾ ആക്രമിച്ച് നശിപ്പിക്കുകയാണെന്ന് സർക്കാരും സൈന്യവും മുൻപ് പ്രതികരിച്ചിരുന്നു. അവിശ്വാസ പ്രമേയത്തെതുടർന്ന് കഴിഞ്ഞ വർഷം ഏപ്രിലാണ് ഇമ്രാൻ ഖാന് അധികാരം നഷ്ടമായത്. നിലവിലെ റിപ്പോർട്ടു പ്രകാരം ഇമ്രാൻ ഖാന്‍റെ ജനപിന്തുണ വർധിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com