മലയാളിയടക്കം എട്ടുപേർക്ക് ഖത്തറിൽ വധശിക്ഷ: അപ്പീൽ നൽകി ഇന്ത്യ
ന്യൂഡൽഹി: മലയാളിയടക്കം എട്ടുപേരെ ഖത്തറിൽ വധശിക്ഷയ്ക്കു വിധിച്ച സംഭവത്തിൽ ഇന്ത്യ അപ്പീൽ നൽകി. അപ്പീൽ നേരത്തെ തന്നെ നൽകിയെന്നായിരുന്നെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. കേസിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കോടതി വിധിക്കു രഹസ്യസ്വഭാവമാണെന്നും മറ്റു നിയമനടപടികളിലേക്കു കടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുൻ ഇന്ത്യൻ നാവികസേനാംഗങ്ങളായ എട്ടുപേരും ചാരവൃത്തി നടത്തിയെന്നാരോപിച്ചായിരുന്നു വധശിക്ഷയ്ക്കു വിധിച്ചത്. ഞെട്ടിക്കുന്ന വിധിയെന്നായിരുന്നു സംഭവത്തിൽ ഇന്ത്യ പ്രതികരിച്ചത്.
കഴിഞ്ഞവർഷം ഓഗസ്റ്റ് 30 ന് അർധരാത്രിയിലാണു ഖത്തർ സുരക്ഷാ സേന എട്ടുപേരെ അറസ്റ്റ് ചെയ്തത്. ഒക്‌ടോബർ 3നു ഇന്ത്യയുടെ കോൺസൽ അധികൃതരുടെ സന്ദർശനത്തിനു ശേഷം 8 പേരും ഏകാന്തതടവിലാണെന്ന വിവരം പുറത്തുവന്നു. ഇവർ ഖത്തർ നാവികസേനയെ പരീശിലിപ്പിക്കുന്ന സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു.