'ഖാലിസ്ഥാന്‍ നേതാവിന്‍റെ കൊലപാതകത്തിൽ പങ്കില്ല, ഇത് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; കാനഡയോട് ഇന്ത്യ

ആരോപണങ്ങള്‍ പൂര്‍ണമായും തള്ളുകയാണെന്ന് വിദേശകാര്യ മന്ത്രാലം
'ഖാലിസ്ഥാന്‍ നേതാവിന്‍റെ കൊലപാതകത്തിൽ പങ്കില്ല, ഇത് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; കാനഡയോട് ഇന്ത്യ

ന്യൂഡൽഹി: കാനഡയിൽ സിഖ് നേതാവ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയ കാനഡയ്ക്ക് കടുത്ത മറുപടിയുമായി ഇന്ത്യ.

ഖലിസ്ഥാന്‍ നേതാവ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടത്തിനു പിന്നിൽ ഇന്ത്യയാകാമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞിരുന്നു. എന്നാൽ, ഇന്ത്യയ്ക്ക് നിജ്ജാറിന്‍റെ കൊലപാതകത്തിൽ പങ്കില്ലെന്നും കനേഡിയന്‍ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായും തള്ളിക്കളയുകയാണെന്നും വിദേശകാര്യ മന്ത്രാലയമിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

കനേഡിയന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന അടിസ്ഥാന രഹിതവും അസംബന്ധവുമാണെന്നും വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കാനഡ ഇടം നൽകുന്നത് ആദ്യമല്ലെന്നും പലതവണ ഖാലിസ്ഥാന്‍ ഭീകരവാദികളടക്കമുള്ളവർക്ക് സഹായം നൽകുന്നതിനെതിരെ ഇന്ത്യ നിലപാട് വ്യകതമാക്കിയതാണെന്നും അറിയിച്ചു. ഈ വിഷയത്തില്‍ നിന്ന് ശ്രദ്ധ മാറ്റാനുള്ള ശ്രമമാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍. കാനഡയിൽ പ്രവർത്തിക്കുന്ന ഇന്ത്യാ വിരുദ്ധ പ്രസ്ഥാനങ്ങൾക്കെതിരേ കടുത്ത നടപടികൾ സ്വീകരിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.

അതേസമയം, കഴിഞ്ഞ വർഷം ഖലിസ്ഥാന്‍ ഭീകരന്‍ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കി. ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ പവന്‍ കുമാർ റായിയെയാണ് കാനഡ സർക്കാർ പുറത്താക്കിയത്. ഇതിനു പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. ഇക്കഴിഞ്ഞ ജൂണിലാണ് കാനഡയിലെ ഗുരുദ്വാരക്ക് മുന്നിൽ വച്ച് ഹർദീപ് സിംഗ് വെടിയേറ്റ് മരിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com