
യുഎൻ: ആരാധനാലയങ്ങൾക്കെതിരായ ആക്രമണവും വിദ്വേഷ പ്രസംഗങ്ങളും തടയാൻ നടപടി വേണമെന്ന് ക്യാനഡയോട് ഇന്ത്യ. യുഎൻ മനുഷ്യാവകാശ കൗൺസിൽ പുനരവലോകന യോഗത്തിലാണ് ഇന്ത്യ നിലപാട് കർക്കശമാക്കിയത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പേരിൽ ക്യാനഡയിൽ വിദ്വേഷ പ്രസംഗങ്ങൾ വർധിക്കുകയാണെന്ന് ഇന്ത്യൻ പ്രതിനിധി മുഹമ്മദ് ഹുസൈൻ ചൂണ്ടിക്കാട്ടി.
വിഘടനവാദ സംഘടനകളുടെ പ്രവർകത്തനം അവസാനിപ്പിക്കണമെന്നും ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്കു നേരേയുള്ള ആക്രമണങ്ങൾ തടയണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
വംശീയതയും വിദ്വേഷ പ്രസംഗങ്ങളും അക്രമങ്ങളും വിവേചനവും തടയാൻ ക്യാനഡ നടപടിയെടുക്കണമെന്ന് ബംഗ്ലാദേശും ആവശ്യപ്പെട്ടു.