മുംബൈ ഭീകരാക്രണം: മുഖ്യ ആസൂത്രകനെ കൈമാറണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ

ഹാഫിസ് സയീദിന്‍റെ മകനും ലഷ്കറെ തൊയ്ബ നേതാവുമായ ഹാഫിസ് തൽഹ സയീദ് പാക്കിസ്ഥാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കെയാണ് ഇന്ത്യ അപേക്ഷ നൽകിയിരിക്കുന്നത്
ഹാഫിസ് സയീദ്
ഹാഫിസ് സയീദ്
Updated on

ന്യൂഡൽഹി: 2008 ലെ മുംബൈ ഭീകരാക്രണത്തിന്‍റെ മുഖ്യാസൂത്രകൻ ഹാഫിസ് സയീദിനെ കൈമാറണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച അപേക്ഷ സമർപ്പിച്ചതായി ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി അറിയിച്ചു.

നിലവിൽ ഇയാൾ തീവ്രവാദപ്രവർത്തനങ്ങൾക്ക് പണം സ്വരൂപിച്ച കേസിൽ ജയിൽ കഴിയുകയാണ്. പാക്കിസ്ഥാൻ തീവ്രവാദ വിരുദ്ധ വകുപ്പാണ് ഹാഫിസിനെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഇതിനും മുമ്പും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വിവിധ ശിക്ഷാ കാലയളവുകളിൽ അകത്തും പുറത്തുമായി ചെലവഴിച്ച ഹാഫിസ് പാക്കിസ്ഥാനിൽ സ്വതന്ത്രനായി സഞ്ചരിക്കുകയും ഇന്ത്യാ വിരുദ്ധവും പ്രകോപനപരവുമായ പരാമർശങ്ങൾ നടത്തുകയും ചെയ്തുപോന്നു.

ഹാഫിസ് സയീദിന്‍റെ മകനും ലഷ്കറെ തൊയ്ബ നേതാവുമായ ഹാഫിസ് തൽഹ സയീദ് പാക്കിസ്ഥാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കെയാണ് ഇന്ത്യ അപേക്ഷ നൽകിയിരിക്കുന്നത്. ഹാഫിസ് സെയ്ദ് കഴിഞ്ഞാൽ ലഷ്കറെ തൊയ്ബയിലെ രണ്ടാമൻ മകനായ തൽഹയാണ്. കഴിഞ്ഞ വർഷം ഇയാളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം യുഎപിഎ ചുമത്തി തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com