പലസ്തീനിലെ ഇസ്രയേൽ കൈയേറ്റത്തിനെതിരേ യുഎൻ പ്രമേയം: ഇന്ത്യ പിന്തുണച്ചു

യുഎസും ക്യാനഡയും അടക്കം ഏഴു രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു
UN
UN
Updated on

ന്യൂഡൽഹി: പലസ്തീന്‍റെ ഭൂഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയിട്ടുള്ള കൈയേറ്റങ്ങളെ അപലപിച്ച് ഐക്യരാഷ്‌ട്ര സഭയിൽ പ്രമേയം. ഇന്ത്യ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു.

യുഎസും ക്യാനഡയും അടക്കം ഏഴു രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. 18 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. കിഴക്കൻ ജെറുസലം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇസ്രയേൽ നടത്തിയിട്ടുള്ള കൈയേറ്റങ്ങളെയാണ് പ്രമേയം അപലപിക്കുന്നത്.

മാനുഷിക കാരണങ്ങൾ മുൻനിർത്തി ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കാൻ ഇസ്രയേലിനോടും ഹമാസിനോടും ആവശ്യപ്പെടുന്ന പ്രമേയത്തിൻമേലുള്ള വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതിനു പിന്നാലെയാണ് ഇന്ത്യ ഇപ്പോൾ ഇസ്രയേലിനെതിരായ ഒരു പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com