ഇന്ത്യൻ എയർലൈൻസ് വിമാനത്തിലെ 216 യാത്രക്കാർ റ‍ഷ്യയിൽ കുടുങ്ങി; ഒറ്റ മുറിയിൽ കഴിയുന്നത് 20 പേർ

ഡൽഹിയിൽ നിന്ന് യുഎസിലെ സാൻ ഫ്രാൻസിസ്കോയ്ക്കുള്ള യാത്രയ്ക്കിടെ വിമാനം റഷ്യയിൽ ഇറക്കേണ്ടി വന്നു
ഇന്ത്യൻ എയർലൈൻസ് വിമാനത്തിലെ 216 യാത്രക്കാർ റ‍ഷ്യയിൽ കുടുങ്ങി; ഒറ്റ മുറിയിൽ കഴിയുന്നത് 20 പേർ
Dip_Niranjan, Twitter
Updated on

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് യുഎസിലെ സാൻ ഫ്രാൻസിസ്കോയ്ക്കുള്ള യാത്രയ്ക്കിടെ റഷ്യയിൽ ഇറക്കേണ്ടി വന്ന എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർ ദുരിതത്തിൽ.

സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് വിമാനം റഷ്യയിലെ മഗദൻ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തത്. 216 യാത്രക്കാരും 16 ജീവനക്കാരുമുണ്ട്.

സ്ത്രീകളും കുട്ടികളും അടക്കം 20 പേർക്ക് വീതം ഓരോ മുറിയാണ് താമസത്തിന് അനുവദിച്ചിരിക്കുന്നത്. ഇതുകൂടാതെ ഭാഷാ പ്രശ്നവും പരിചിതമല്ലാത്ത ഭക്ഷണങ്ങളുമെല്ലാം പ്രതിസന്ധി സൃഷ്ടിക്കുന്നു.

ഇവരെ തിരിച്ചെത്തിക്കാൻ എയർ ഇന്ത്യ പകരം വിമാനം അയയ്ക്കുന്നതു പരിഗണനയിലാണ്. വിമാനം റഷ്യയിൽ ഇറങ്ങാനുണ്ടായ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ചുവരുകയാണെന്ന് യുഎസ് അധികൃതരും അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com