ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിൽ വെള്ളപ്പൊക്കം; ഇന്ത്യൻ സ്വദേശിനി മരിച്ച നിലയിൽ

മരിച്ച വ്യക്തിയുടെ പേരുവിവരങ്ങൾ ഇന്ത്യൻ ഹൈകമ്മിഷൻ പുറത്തുവിട്ടിട്ടില്ല
representative image
representative image

കൻബറ: ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിൽ വെള്ളപ്പൊക്കത്തിൽ ഇന്ത്യൻ സ്വദേശിനി മരിച്ച നിലയിൽ. ക്വീൻസ്‌ലൻഡിന് സമീപമുള്ള മൗണ്ട് ഇസയിലുണ്ടായ വെള്ളപ്പൊക്കത്തിലാണ് ഇന്ത്യൻ സ്വദേശിനി മരിച്ചത്. മരിച്ച വ്യക്തിയുടെ പേരുവിവരങ്ങൾ ഇന്ത്യൻ ഹൈകമ്മിഷൻ പുറത്തുവിട്ടിട്ടില്ല.

മരിച്ചയാളുടെ കുടുംബത്തിന് അനുശോചനമറിയിക്കുന്നുവെന്നും ആവശ്യമായ എല്ലാ പിന്തുണയും സഹായവും നൽകുമെന്നും ഇന്ത്യൻ ഹൈകമ്മിഷൻ വ്യക്തമാക്കി.

അതേസമയം നേരത്തെ പ്രളയത്തിൽ മുങ്ങിപ്പോയ കാറിൽ നിന്ന് ഒരു സ്ത്രീയെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ക്വീൻസ്ലൻഡിൽ മോശം കാലവസ്ഥ തുടരുകയാണ്. കാറ്റും മഴയും തുടരുന്നതിനാൽ മിന്നൽ പ്രള‍യത്തിന് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.