ക്യാനഡയിൽ ഇന്ത്യൻ പൗരന് ദാരുണാന്ത്യം

ഒട്ടാവയ്ക്കു സമീപം റോക് ലാൻഡിൽ ഇന്ത്യൻ പൗരൻ കുത്തേറ്റു മരിച്ചതിൽ ഇന്ത്യൻ എംബസി അനുശോചനം രേഖപ്പെടുത്തി.
Indian national stabbed to death in Rockland, near Ottawa

ഒട്ടാവയ്ക്കു സമീപം റോക് ലാൻഡിൽ ഇന്ത്യൻ പൗരൻ കുത്തേറ്റു മരിച്ചു

Updated on

ഒട്ടാവ: ക്യാനഡയിൽ ഇന്ത്യൻ പൗരനെ കുത്തിക്കൊന്നു. ഒട്ടാവയ്ക്കു സമീപത്തുള്ള റോക് ലാൻഡ് ടൗണിൽ വച്ചായിരുന്നു കൊലപാതകം.

പ്രതിയെ കസ്റ്റഡിയിൽ എടുത്തതായി ക്യാനഡയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ സമയം ഇന്നു പുലർച്ചെയാണ് വധം ഉണ്ടായത്. കൊല്ലപ്പെട്ട ഇന്ത്യൻ പൗരന്‍റെ പേരു വിവരങ്ങളും ആക്രമണ കാരണവും ഇതു വരെ പുറത്തു വന്നിട്ടില്ല.

ഒട്ടാവയ്ക്കു സമീപം റോക് ലാൻഡിൽ ഇന്ത്യൻ പൗരൻ കുത്തേറ്റു മരിച്ചതിൽ ഇന്ത്യൻ എംബസി അനുശോചനം രേഖപ്പെടുത്തി.

ദുഃഖിതരായ ബന്ധുക്കൾക്ക് സാധ്യമായ എല്ലാ സഹായവും നൽകാനായി എംബസി പ്രാദേശിക കമ്യൂണിറ്റി അസോസിയേഷൻ വഴി അടുത്ത ബന്ധം പുലർത്തി വരികയാണ് എന്നും എക്സിൽ കുറിച്ച പോസ്റ്റിൽ എംബസി വെളിപ്പെടുത്തി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com