തെക്കൻ ചൈനാ കടലിൽ ഇന്ത്യൻ നാവികസേനാ വിന്യാസം

തെക്കൻ ചൈനാക്കടലിൽ ചൈന സൈനിക ബലം ഉപയോഗിച്ച് മറ്റു രാജ്യങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യൻ സേനയുടെ രംഗപ്രവേശം
Indian Navy in South China Sea
തെക്കൻ ചൈനാ കടലിൽ ഇന്ത്യൻ നാവികസേനാ വിന്യാസം
Updated on

സിംഗപ്പുർ: തെക്കൻ ചൈനാക്കടലിൽ കിഴക്കൻ പടയുടെ വിന്യാസത്തിന്‍റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ മൂന്നു യുദ്ധക്കപ്പലുകൾ സിംഗപ്പുരിലെത്തി. റിയർ അഡ്മിറൽ രാജേഷ് ധൻഖയുടെ നേതൃത്വത്തിൽ ഐഎൻഎസ് ഡൽഹി, ശക്തി, കിൽത്തൺ എന്നിവയാണ് സിംഗപ്പുർ തീരത്തെത്തിയത്.

തെക്കൻ ചൈനാക്കടലിൽ ചൈന പേശീബലമുപയോഗിച്ച് മറ്റു രാജ്യങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യൻ സേനയുടെ രംഗപ്രവേശം. ഫിലിപ്പീൻസ് നാവികസേനയുമായി ചൈനീസ് നാവികസേന ബലാബലം തുടരുന്ന സാഹചര്യത്തിൽ കൂടിയാണ് ഇന്ത്യയെത്തുന്നത്. തെക്കൻ ചൈനാക്കടലിലെ സെക്കൻഡ് തോമസ് ഷോൽ പവിഴപ്പുറ്റുകൾക്കുമേൽ അവകാശമുറപ്പിക്കാനാണു യുഎസ് പിന്തുണയോടെ ഫിലിപ്പീൻസിന്‍റെ നീക്കം.

ചൈനാക്കടലും ഇതിലെ ഭൂരിപക്ഷം ദ്വീപുകളും പവിഴപ്പുറ്റുകളുമെല്ലാം തങ്ങളുടേതാണെന്നാണു ചൈനയുടെ വാദം. ജപ്പാനും തായ്‌വാനും മലേഷ്യയുമടക്കം രാജ്യങ്ങളുമായി ഇതിന്‍റെ പേരിൽ തർക്കത്തിലാണു ചൈന. സിംഗപ്പുരിലെത്തിയ ഇന്ത്യൻ യുദ്ധക്കപ്പലുകളെ സിംഗപ്പുർ അധികൃതരും ഇന്ത്യൻ ഹൈക്കമ്മിഷനും ചേർന്നു സ്വീകരിച്ചു.

അതിനിടെ, തായ്‌വാനെ പിന്തുണച്ച് ജർമനിയും തെക്കൻ ചൈനാക്കടലിലേക്ക് രണ്ടു യുദ്ധക്കപ്പലുകൾ അയച്ചു. അന്താരാഷ്‌ട്ര സമുദ്ര നിയമങ്ങളെ പിന്തുണച്ചാണു കപ്പലയച്ചതെന്ന് ജർമൻ അധികൃതർ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com