റഷ്യൻ ആക്രമണത്തിൽ ഇന്ത്യൻ മരുന്ന് കമ്പനി വെയർഹൗസ് തകർന്നു

ഇന്ത്യയുമായി പ്രത്യേക സൗഹൃദം അവകാശപ്പെടുന്ന റഷ്യ, ഇന്ത്യൻ സ്ഥാപനങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്ന് യുക്രെയ്ൻ
Photo posted by Ukraine embassy in India and UK embassy in Ukraine

ഇന്ത്യയിലെ യുക്രെയ്ൻ എംബസിയും യുക്രെയ്നിലെ യുകെ എംബസിയും എക്സിൽ പോസ്റ്റ് ചെയ്ത ചിത്രം.

Updated on

കീവ്: യുക്രെയ്നിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ മരുന്ന് കമ്പനിയുടെ വെയർഹൗസ് റഷ്യൻ മിസൈൽ ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ട്. റഷ്യ ബോധപൂർവം നടത്തിയ ആക്രമണമായിരുന്നു ഇതെന്ന് ഇന്ത്യയിലെ യുക്രെയ്ൻ എംബസി.

കുസും ഹെൽത്ത്കെയർ എന്ന സ്ഥാപനത്തിന്‍റെ വെയർഹൗസാണ് ആക്രമണത്തിൽ തകർന്നത്. ഇന്ത്യയുമായി പ്രത്യേക സൗഹൃദമുണ്ടെന്ന് അവകാശപ്പെടുന്ന മോസ്കോ ബോധപൂർവം ഇന്ത്യൻ സ്ഥാപനങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്നും യുക്രെയ്ൻ എംബസി എക്സ് പോസ്റ്റിൽ ആരോപിക്കുന്നു.

കീവിലെ പ്രമുഖ മരുന്ന് കമ്പനിയുടെ വെയർഹൗസ് റഷ്യൻ ആക്രമണത്തിൽ തകർന്നതായി യുക്രെയ്നിലെ യുകെ അംബാസഡർ മാർട്ടിൻ ഹാരിസും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, മിസൈലുകളല്ല, ഡ്രോണുകളാണ് റഷ്യ ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് ഹാരിസിന്‍റെ പോസ്റ്റിൽ പറയുന്നത്. കമ്പനിയുടെ പേര് പറയുന്നതുമില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com