

സ്മിത് മച്ചാർ
ടെൽ അവീവ്: ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രയേലിന്‍റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം. ഫ്ലൈ ദുബായ് വിമാനം തകർക്കാനുള്ള ശ്രമം തടഞ്ഞ ഇന്ത്യൻ പൈലറ്റിന് രാജ്യത്തിന്‍റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരമായ 'പ്രസിഡൻഷ്യൽ അവാർജ് ഫോർ സിവിലിയൻ ഹിറോയിസം' സമ്മാനിക്കുമെന്ന് ഇസ്രയേൽ പ്രസിഡന്‍റ് ഐസക് ഹെർസോഗ് അറിയിച്ചു.
യുഎഇയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ക്യാപ്റ്റൻ സ്മിത് മച്ചാറിന്‍റെ ആരോഗ്യം വീണ്ടെടുത്ത ശേഷം ഇസ്രായേൽ ജനതയ്ക്ക് വേണ്ടി ഈ പുരസ്കാരം നേരിട്ട് സമ്മാനിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. വിമാനം തകരാതെ സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സഹായിച്ച 6 ഇസ്രയേലി യാത്രക്കാർക്ക് ചടങ്ങിൽ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം സമ്മാനിച്ചു.
ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് 174 യാത്രക്കാരുമായി പറക്കുകയായിരുന്ന ഫ്ലൈദുബായ് എഫ്.സെഡ് 1073 വിമാനത്തിന്‍റെ കോക്ക്പിറ്റിൽ വച്ച്, ഒമാൻ പൗരനായ സഹപൈലറ്റ് ഹമ്മാം അൽ-ഹമ്മാമി കോക്ക്പിറ്റ് ക്രാഷ് ആക്സ് ഉപയോഗിച്ച് ക്യാപ്റ്റൻ സ്മിത്തിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരgക്കേറ്റ് രക്തം വാർന്നുപോകുന്ന അവസ്ഥയിലും ക്യാപ്റ്റൻ സ്മിത് കോക്ക്പിറ്റിൽ വാതിൽ തുറന്നത് നിർണായകമായി. ഇതോടെ വിമാനത്തിലുള്ളവർ ചേർന്ന് സഹ പൈലറ്റിനെ കീഴ്പ്പെടുത്തുകയായിരുന്നു.