ഹോട്ടലിന് തീയിട്ട് പ്രതിഷേധക്കാർ; നേപ്പാളിൽ ഇന്ത്യക്കാരി മരിച്ചു

പശുപതിനാഥ് ക്ഷേത്രം സന്ദർശിക്കാനായാണ് ഇവർ നേപ്പാളിലെത്തിയത്
Indian woman dies in Nepal hotel on gen z protest

ഹോട്ടലിന് തീയിട്ട് പ്രതിഷേധക്കാർ; നേപ്പാളിൽ ഇന്ത്യക്കാരി മരിച്ചു

Updated on

കാഠ്മണ്ഡു: നേപ്പാളിൽ ജെൻ സി പ്രക്ഷോഭത്തിന്‍റെ ഭാഗമായുണ്ടായ കലാപത്തിൽ ഇന്ത്യൻ വംശജ മരിച്ചു. കാഠ്മണ്ഡുവിലെ ഒരു ആഡംബര ഹോട്ടൽ കലാപകാരികൾ കത്തിച്ചതിനെത്തുടർന്ന് രക്ഷപെടാനായി ചാടിയ സ്ത്രീയാണ് മരിച്ചത്.

പശുപതിനാഥ് ക്ഷേത്രം സന്ദർശിക്കായി സെപ്റ്റംബർ 7 നാണ് രാംവീർ സിങ് ഗോളയും ഭാര്യ രാജേഷ് ഗോളയും നേപ്പാളിലേക്കെത്തിയത്. തുടർന്ന് സെപ്റ്റംബർ 9 ന് കലാപകാരികൾ ഹോട്ടലിന് തീയിട്ടു.

രക്ഷപെടാനായി ജനൽചില്ല് തകർത്ത് ഇരുവരും താഴേക്ക് ചാടുകയായിരുന്നു. ഭർത്താവ് സുരക്ഷിതമായി താഴേക്ക് ചാടിയെങ്കിലും രാജേഷ് ഗോളയുടെ ചാട്ടം പിഴയ്ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാജേഷ് ഗോളയെ ഉടൻ തന്നെ കാഠ്മണ്ഡുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുക‍യായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com