വിവാഹത്തിനായി അമെരിക്കയിലെത്തിയ ഇന്ത‍്യൻ യുവതിയെ കാണാതായി

24 കാരിയായ സിമ്രാനെയാണ് കാണാതായിരിക്കുന്നത്
indian woman missing in us after arriving for arranged marriage

സിമ്രാൻ

Updated on

വാഷിങ്ടൺ: വിവാഹത്തിനായി അമെരിക്കയിലെത്തിയ ഇന്ത‍്യൻ യുവതിയെ കാണാതായതായി റിപ്പോർട്ട്. ജൂൺ 20ന് അമെരിക്കയിലെ ന‍്യൂ ജേഴ്സിയിലെത്തിയ 24 കാരിയായ സിമ്രാനെയാണ് കാണാതായിരിക്കുന്നത്. വീട്ടുകാർ നിശ്ചയിച്ച വിവാഹത്തിനെത്തിയതായിരുന്നു സിമ്രാൻ. ഇതിനിടെയാണ് കാണാതായത്.

എന്നാൽ സിമ്രാന്‍റെ ബന്ധുക്കളാരും അമെരിക്കയിലില്ലെന്നും അവർക്ക് ഇംഗ്ലീഷ് സംസാരിക്കാനറിയില്ലെന്നും ലിൻഡൻവോൾഡ് പൊലീസ് കണ്ടെത്തി. അമെരിക്കയിൽ പ്രവേശിക്കുന്നതിനു വേണ്ടി വിവാഹമെന്ന കാരണം സിമ്രാൻ സൃഷ്ടിച്ചതാകാമെന്ന് പൊലീസ് സംശയിക്കുന്നു.

പൊലീസ് അന്വേഷണത്തിൽ സിമ്രാൻ ഫോൺ പരിശോധിക്കുന്നതും ആരെയോ കാത്തിരിക്കുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചാരനിറത്തിലുള്ള പാന്‍റ്സും വെള്ള ടീ ഷർട്ടുമായിരുന്നു കാണാതായ സമയത്ത് സിമ്രാൻ ധരിച്ചിരുന്നത്. സിമ്രാനെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ ലിൻഡൻവോൾഡ് പൊലീസിനെ ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com