റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങുന്ന ഇന്ത്യൻ നടപടി അംഗീകരിക്കാനാകില്ല: സ്റ്റെഫാൻ മില്ലർ

റഷ്യന്‍ ക്രൂഡോയില്‍ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്നാണ് ട്രംപ് വിശ്വസിക്കുന്നതെന്നും മില്ലര്‍ പറഞ്ഞു.
India's move to buy crude oil from Russia is unacceptable: Stefan Miller

സ്റ്റെഫാൻ മില്ലർ

Updated on

ന്യൂയോർക്ക്: റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങുന്ന ഇന്ത്യൻ നടപടി അംഗീകരിക്കാനാകില്ലെന്ന് ഡോണൾഡ് ട്രംപിന്‍റെ ഉപദേഷ്ടാവായ സ്റ്റെഫാൻ മില്ലർ. റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങുന്നതിലൂടെ യുദ്ധത്തിന് വേണ്ടി ഇന്ത്യ സാമ്പത്തിക സഹായം ചെയ്യുകയാണെന്നും, അത് അംഗീകരിക്കാൻ സാധിക്കില്ലെന്നും ട്രംപ് വ്യക്തമാക്കിയതാണെന്നും മില്ലർ‌ പറഞ്ഞു.

റഷ്യന്‍ ക്രൂഡോയില്‍ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്നാണ് ട്രംപ് വിശ്വസിക്കുന്നതെന്നും മില്ലര്‍ പറഞ്ഞു. ചൈനയോടൊപ്പമാണ് റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡോയിൽ വാങ്ങുന്നതെന്നറിഞ്ഞാൽ ജനങ്ങൾ ഞെട്ടുമെന്നും മില്ലർ കൂട്ടിച്ചേർത്തു.

ഇന്ത്യയ്‌ക്കെതിരേ 25% തീരുവ പ്രഖ്യാപിച്ച ട്രംപ് റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങുന്നതിൽ പിഴ ചുമത്തുമെന്നും പ്രസ്താവിച്ചിരുന്നു. ഈ വിഷയത്തിലാണ് മില്ലറിന്‍റെ പ്രതികരണം ഉണ്ടായിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com