

സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നതിന്‍റെ ദൃശ‍്യങ്ങൾ
ജക്കാർത്ത: ഇന്തോനേഷ‍്യയിലെ ജക്കാർത്തയിൽ ബഹുനില കെട്ടിടത്തിന് തീപിടിത്തമുണ്ടായതിനെത്തുടർന്ന് 20 പേർ മരിച്ചു. സ്വകാര‍്യ കമ്പനി പ്രവർത്തിച്ചിരുന്ന ഏഴുനില കെട്ടിടത്തിലാണ് തീപിടിച്ചത്. 20 മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. മരണസംഖ‍്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം.
സംഭവം നടക്കുന്ന സമയം നിരവധി പേർ കെട്ടിടത്തിന് അകത്തുണ്ടായതായാണ് സൂചന. ആദ‍്യം കെട്ടിടത്തിന്‍റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. പിന്നീട് രണ്ടാം നിലയിലേക്ക് വ‍്യാപിക്കുകയായിരുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തിന്‍റെ സിസിടിവി ദൃശ‍്യങ്ങൾ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്.