ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: 11 പേർ മരിച്ചു | Video

അപകടത്തിൽപ്പെട്ടത് പർവതാരോഹകർ, 12 പേരെ കാണാനില്ല.

സുമാത്ര: പടിഞ്ഞാറന്‍ സുമാത്രയിലെ മരാപ്പി അഗ്നിപര്‍വം പൊട്ടിത്തെറിച്ച് 11 പേര്‍ മരിച്ചു. പര്‍വതാരോഹകരാണ് അപകടത്തിൽപ്പെട്ടത്. പന്ത്രണ്ട് പേരെ കാണാതായി. തുടര്‍ച്ചയായി സ്‌ഫോടനം ഉണ്ടാകുന്നതിനാൽ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്.

അഗ്നിപര്‍വതം പൊട്ടിത്തെറിക്കുന്ന സമയത്ത് പ്രദേശത്ത് 75ഓളം പര്‍വതാരോഹകരാണ് ഉണ്ടായിരുന്നത്. ഇവരില്‍ ഭൂരിപക്ഷത്തെയും രക്ഷപെടുത്താനായി. ചിലര്‍ക്കു ഗുരുതരമായി പൊളളലേറ്റിട്ടുണ്ട്.

ഇന്തോനേഷ്യയില്‍ 127 സജീവ അഗ്നിപവര്‍തങ്ങളിലൊന്നാണ് പടിഞ്ഞാറന്‍ സുമാത്രയിലെ മരാപ്പി. സ്‌ഫോടനസമയത്ത് മൂന്നു കിലോമീറ്റര്‍ ഉയരത്തിലേക്കു വരെ പുകയും ചാരവും ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. രക്ഷപെടുത്തിയ പലര്‍ക്കും പൊള്ളലേറ്റിട്ടുണ്ടെന്ന് പഡാങ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഏജന്‍സി തലവന്‍ അബ്ദുള്‍ മാലിക് അറിയിച്ചു. പര്‍വതമേഖലയായതിനാൽ പരുക്കേറ്റവരെ താഴെ റോഡിലേക്ക് എത്തിക്കുന്നത് ശ്രമകരമായ ദൗത്യമായിരുന്നെന്നു അബ്ദുള്‍ മാലിക് അറിയിച്ചു.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com