ജാതി അധിക്ഷേപം; ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 18 പേര്‍ക്കെതിരേ കേസ്

സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സദാശിവ നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്
infosys cofounder kris gopalakrishnan caste atrocity case
ക്രിസ് ഗോപാലകൃഷ്ണന്‍
Updated on

ബംഗളൂരു: ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ 18 പേര്‍ക്കെതിരേ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിയമപ്രകാരം കേസ്. ഐഐഎസ്സിയില്‍ സെന്‍റര്‍ ഫോര്‍ സസ്‌റ്റൈനബിള്‍ ടെക്നോളജിയില്‍ ഫാക്കല്‍റ്റി അംഗമായിരുന്ന ആദിവാസി ബോവി വിഭാഗത്തില്‍പ്പെട്ട പ്രൊഫ. ദുര്‍ഗപ്പയുടെ പരാതിയിലാണ് കേസ്.

സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സദാശിവ നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2014 ല്‍ തന്നെ വ്യാജ ഹണി ട്രാപ്പ് കേസില്‍ കുടുക്കിയതായും തന്നെ ജാതീയമായി അധിക്ഷേപിച്ചെന്നും തുടര്‍ന്ന് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടെന്നുമായിരുന്നു ദുർഗപ്പയുടെ പരാതി. സംഭവത്തില്‍ ഐഐഎസ്സിയോ ക്രിസ് ഗോപാലകൃഷ്ണനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com