ഇനിയൊരു ആക്രമണമുണ്ടായാൽ ആണവായുധ പ്രയോഗം: ഇറാൻ

ഇനിയൊരിക്കൽ കൂടി ആക്രമിക്കപ്പെട്ടാൽ യുറേനിയം 90 ശതമാനത്തോളം സമ്പുഷ്ടീകരിക്കാൻ രാജ്യം സുസജ്ജമാണെന്ന് ഇറാനിയൻ പാർലമെന്‍ററി വക്താവ് ഇബ്രാഹിം റെസായി
 Iranian parliamentary spokesman Ebrahim Rezaei

ഇറാനിയൻ പാർലമെന്‍ററി വക്താവ് ഇബ്രാഹിം റെസായി

Updated on

ദുബായ്: ഇനിയൊരിക്കൽ കൂടി ആക്രമിക്കപ്പെട്ടാൽ യുറേനിയം 90 ശതമാനത്തോളം സമ്പുഷ്ടീകരിക്കാൻ രാജ്യം സുസജ്ജമാണെന്ന് ഇറാനിയൻ പാർലമെന്‍ററി വക്താവ് ഇബ്രാഹിം റെസായി ചൊവ്വാഴ്ച മുന്നറിയിപ്പു നൽകി. ഇത് ആയുധ നിലവാരമായാണ് കണക്കാക്കപ്പെടുന്നത്. ഇനിയൊരു യുദ്ധമുണ്ടായാൽ ന്യൂക്ലിയർ യുദ്ധമുറ അനുവർത്തിക്കും എന്ന ശക്തമായ പ്രഖ്യാപനമാണ് റെസായി എക്സിലൂടെ നടത്തിയത്.

ഇറാൻ മുന്നോട്ടു വച്ച നിർദേശങ്ങൾ ട്രംപ് തള്ളിക്കളഞ്ഞ ശേഷമുള്ള ഇറാന്‍റെ ഈ പ്രതികരണം യുഎസ്-ഇറാൻ വെടിനിർത്തൽ ഇറാനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന വെടിനിർത്തലും സംഘർഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങളും എത്രത്തോളം ദുർബലമാണെന്ന് പ്രകടമാക്കുന്നു.

കഴിഞ്ഞ ജൂണിൽ 12 ദിവസത്തെ യുദ്ധത്തിനിടെ യുഎസും ഇസ്രേയലും നടത്തിയ ആക്രമണങ്ങളിലൂടെ ഇറാന്‍റെ ആണവ സൗകര്യങ്ങൾ നശിപ്പിക്കപ്പെട്ടു എന്നും ഇത് ഇറാന്‍റെ യുറേനിയം സമ്പുഷ്ടമാക്കാനുള്ള ശേഷിയെ ഗുരുതരമായി പരിമിതപ്പെടുത്തി എന്നും ട്രംപ് പറഞ്ഞു. അതിസമ്പുഷ്ടമായ യുറേനിയം (HEU) ശേഖരം നീക്കം ചെയ്യുകയോ നശിപ്പിക്കുകയോ ചെയ്തില്ലെങ്കിൽ ടെഹ്റാന്‍റെ ആണവ പരിപാടിക്ക് കാര്യമായ തടസമുണ്ടാകില്ലെന്ന് യുഎസ് ഇന്‍റലിജൻസ് വിലയിരുത്തലുകൾ സൂചിപ്പിക്കുന്നു.

ഫെബ്രുവരി അവസാനം ആരംഭിച്ച സംഘർഷം അവസാനിപ്പിക്കാൻ യുഎസും ഇറാനും തമ്മിലുള്ള ചർച്ചകളിൽ ആണവ വിഷയം ഒരു പ്രധാന തർക്കവിഷയമായിരുന്നു. ആണവ വിഷയങ്ങൾ പിന്നീടുള്ള ഘട്ടത്തിൽ ചർച്ച ചെയ്യണമെന്ന് ടെഹ്റാൻ ആഗ്രഹിക്കുന്നു. അതേ സമയം ഇറാൻ തങ്ങളുടെ ഉയർന്ന സമ്പുഷ്ടമായ യുറേനിയം ശേഖരം വിദേശത്തേയ്ക്ക് മാറ്റണമെന്നും ആഭ്യന്തര സമ്പുഷ്ടീകരണം ഉപേക്ഷിക്കണമെന്നും വാഷിങ്ടൺ നിർബന്ധിക്കുന്നു.

logo
Metro Vaartha
www.metrovaartha.com