

വിരമിക്കൽ പ്രഖ്യാപിച്ച് നാൻസി പെലോസി
file photo
വാഷിങ്ടൺ: യുഎസ് രാഷ്ട്രീയത്തിലെ സമുന്നത വനിതാ സാന്നിധ്യവും പ്രതിനിധി സഭയിലെ ആദ്യ വനിതാ സ്പീക്കറുമായ നാൻസി പെലോസി അടുത്ത തെരഞ്ഞെടുപ്പിൽ താൻ സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചു.
കോൺഗ്രസിലേയ്ക്ക് ഇനിയും ഒരു തെരഞ്ഞെടുപ്പ് താൻ ആഗ്രഹിക്കുന്നില്ലെന്ന് തന്‍റെ ജന്മനാടായ സാൻഫ്രാൻസിസ്കോയിലെ നിയോജക മണ്ഡലങ്ങളെ ലക്ഷ്യം വച്ചുള്ള ഒരു വീഡിയോയിൽ അവർ തുറന്നു പറഞ്ഞു.
നന്ദിയുള്ള ഹൃദയത്തോടെ നിങ്ങളുടെ അഭിമാനകരമായ പ്രതിനിധി എന്ന നിലയിലുള്ള അവസാന വർഷത്തെ സേവനത്തിനായി ഞാൻ കാത്തിരിക്കുന്നു എന്നും 85 കാരിയായ ഡെമോക്രാറ്റ് നേതാവ് വീഡിയോയിൽ പറഞ്ഞു.