
പുതിയ ഐആർജിസി മേധാവിയെ നിയമിച്ച് ഇറാൻ
ടെഹ്റാൻ: ബ്രിഗേഡിയർ ജനറൽ മജീദ് ഖദാമിയെ ഇസ്‌ലാമിക് റെവല‍്യൂഷണറി ഗാർഡ്സ് ഇന്‍റലിജൻസ് മേധാവിയായി നിയമിച്ച് ഇറാൻ. കഴിഞ്ഞയാഴ്ചയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുഹമ്മദ് സെമിക്ക് പകരമായിട്ടാണ് മജീദ് ഖദാമിയെ ഇറാൻ നിയമിച്ചിരിക്കുന്നത്.
ഇസ്രയേലിന്‍റെ ആക്രമണത്തെ തുടർന്ന് നിരവധി ഐആർജിസി ഉന്നത ഉദ‍്യോഗസ്ഥർ നേരത്തെ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലുമായുള്ള യുദ്ധം തുടരുന്ന സാഹചര‍്യത്തിലാണ് മജീദ് ഖദാമിയെ ഐആർജിസി മേധാവിയായി നിയമിച്ചിരിക്കുന്നത്.