ഇസ്രയേലിന് വേണ്ടി ചാരവൃത്തി; 3 പൗരന്മാരെ ഇറാൻ തൂക്കിലേറ്റി

ഇസ്രയേൽ ചാരസംഘടനയായ മൊസാദിന് വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ചാണ് ബുധനാഴ്ച വധശിക്ഷ നടപ്പിലാക്കിയത്
iran executes 3 people accused of spying for israeli spy agency mossad

ഇസ്രയേലിന് വേണ്ടി ചാരവൃത്തി; 3 പൗരന്മാരെ ഇറാൻ തൂക്കിലേറ്റി

Updated on

ടെഹ്റാൻ: ഇസ്രയേൽ ചാരസംഘടനയായ മൊസാദിന് വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് ബുധനാഴ്ച ഇറാനിൽ 3 പേരെ തൂക്കിലേറ്റി. ഞായറാഴ്ചയും ഇസ്രയേലിന് വേണ്ടി ചാരവൃത്തി നടത്തിയതുമായി ബന്ധപ്പെട്ട് ഇറാൻ പൗരനെ തൂക്കിലേറ്റിയിരുന്നു.

കൊലപാതകങ്ങൾക്കായി രാജ്യത്തേക്ക് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ ശ്രമിച്ച ഇദ്രീസ് അലി, ആസാദ് ഷോജായി, റസൂൽ അഹമ്മദ് എന്നിവരെ അറസ്റ്റു ചെയ്യുകയും വിചാരണ നടത്തുകയും തൂക്കിക്കൊല്ലുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തുർക്കി അതിർത്തിക്കടുത്തുള്ള ഉർമിയയിലാണ് ബുധനാഴ്ട രാവിലെ വധശിക്ഷ നടപ്പാക്കിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com