ചാരവൃത്തി ആരോപണം; യുവാവിനെ തൂക്കിലേറ്റി ഇറാൻ

ടെഹ്റാൻ കഴിഞ്ഞ പല വർഷങ്ങളിൽ നടപ്പാക്കിയതിൽ വച്ച് ഏറ്റവും കടുത്ത നടപടിയാ‌ണിത്.
Iran hangs a man accused of spying

ഇറാനിൽ ചാരവൃത്തി ആരോപിച്ച് ബഹ്മാൻ ചൂബിയാസിൽ എന്നയാളെ തൂക്കിലേറ്റി 

Updated on

ദുബായ്: ഇസ്രയേലിനു വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് യുവാവിനെ തൂക്കിലേറ്റി ഇറാൻ. ടെഹ്റാൻ കഴിഞ്ഞ പല വർഷങ്ങളിൽ നടപ്പാക്കിയതിൽ വച്ച് ഏറ്റവും കടുത്ത നടപടിയാ‌ണിത്.

തൂക്കിലേറ്റപ്പെട്ട ബഹ്മാൻ ചൂബിയാസിലിന്‍റെ കേസിന്‍റെ വിശദാംശങ്ങൾ മാധ്യമങ്ങൾക്കോ മനുഷ്യാവകാശപ്രവർത്തകർക്കോ കൈമാറിയിട്ടില്ല.

ഐക്യരാഷ്ട്ര സഭ ടെഹ്റാനിൽ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഉപരോധങ്ങൾ ഏർപ്പെടുത്തിയതിനു പിന്നാലെയാണ് ഈ നടപടി.

ചൂബിയാസിൽ ഇസ്രയേലിന്‍റെ ചാര സംഘടനയായ മൊസാദിനോടു ചേർന്ന് പ്രവർത്തിച്ചതായും ടെലികമ്മ്യൂണിക്കേഷൻസ് പദ്ധതികൾ വിഭാവനം ചെയ്ത് ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ ശ്രമിച്ചതായും ഇറാൻ ആരോപിക്കുന്നുണ്ട്.

അടുത്തിടെ ഇസ്രായേലുമായുള്ള സംഘർഷം രൂക്ഷമായ ശേഷം ഇറാൻ ഒൻപത് പേരേയാണ് ചാരവൃത്തിയാരോപിച്ച് തൂക്കിലേറ്റിയത്. ഈ വർഷം കഴിയുന്നതോടെ വധശിക്ഷയ്ക്കു വിധേയരായവരുടെ എണ്ണം ആയിരത്തിനു മുകളിലാകുമെന്ന് ഇറാൻ മനുഷ്യാവകാശ സംഘടനയുടെ വിലയിരുത്തൽ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com