
ഒന്‍പത് ഐസിസ് ഭീകരരെ തൂക്കിലേറ്റി ഇറാൻ
ഇറാനിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടെന്നാരോപിച്ച് ഒൻപത് ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തകരെ തൂക്കിലേറ്റി. ഇറാന്‍റെ മൂന്നു റവല്യൂഷണറി ഗാർഡ് സേനാംഗങ്ങൾ കൊല്ലപ്പെട്ട 2018 ലെ ആക്രമണത്തിനിടെ അറസ്റ്റിലായ ഇവർ ഏതു രാജ്യക്കാരാണ് എന്നത് വ്യക്തമല്ല.
2017 ജൂണിൽ ഇറാന്‍റെ ആത്മീയ നേതാവ് ആയത്തുള്ള ഖൊമൈനിയുടെ കബറിടത്തിനും പാർലമെന്‍റ് മന്ദിരത്തിനും നേരെ നടന്ന ആക്രമണത്തിനു ശേഷം ഐഎസ് വിരുദ്ധ നടപടികൾ ഇറാൻ ശക്തമാക്കിയിരുന്നു.
കൂടുതൽ പേരെ വധശിക്ഷയ്ക്ക് വിധേയരാക്കുന്ന രാജ്യങ്ങളിൽ ഒന്നായ ഇറാനിൽ 2024ൽ മാത്രം 901 പേരെയാണ് തൂക്കിലേറ്റിയത്.