

യുദ്ധം അവസാനിപ്പിക്കാൻ മൂന്ന് നിബന്ധനകളുമായി ഇറാൻ
ടെഹ്റാൻ: ലോകത്തെ ആശങ്കയിലാഴ്ത്തിയ ഇറാൻ-യുഎസ്-ഇസ്രയേൽ സംഘർഷം അവസാനിക്കാൻ സാധ്യത തെളിയുന്നു. ഒമാൻ ഭരണകൂടത്തിന്‍റെ ഇടപെടലിനെ തുടർന്ന് സമാധാനശ്രമങ്ങൾ പുരോഗമിക്കുകയാണ്. മൂന്ന് ഉപാധികൾ അംഗീകരിച്ചാൽ യുദ്ധം അവസാനിക്കാമെന്നാണ് ഇറാന്‍റെ നിലപാട്. ഇറാനിലെ നാശനഷ്ടങ്ങൾക്ക് പരിഹാരം നൽകണം, ഭാവിയിൽ ആക്രമണം ഉണ്ടാകില്ലെന്ന രാജ്യാന്തര ഉറപ്പ് വേണം. രാജ്യത്തിന്‍റെ പരമാധികാരത്തിൽ കടന്നുകയറ്റം ഉണ്ടാകരുത് എന്നീ ഉപാധികളാണ് ഇറാൻ മുന്നോട്ട് വെച്ചിരിക്കുന്നത്.
ഇതിനിടെ ഹോർമുസ് മേഖലയിലെ കപ്പൽ ഗതാഗതത്തിന് ഇന്ത്യക്ക് ഭാഗിക ഇളവ് നൽകി ഇറാൻ. ഹോർമുസ് കടലിടുക്ക് വഴി ചരക്കുനീക്കം നടത്താൻ ഇന്ത്യൻ കപ്പലുകൾക്ക് ഇറാൻ യാത്രാനുമതി നൽകി. പുഷ്പക, പരിമൾ എന്നി ഇന്ത്യൻ കപ്പലുകൾക്കാണ് അനുമതി. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഇറാൻ വിദേശകാര്യ മന്ത്രിയും തമ്മിൽ നടത്തിയ ടെലിഫോൺ ചർച്ചയിലാണ് ധാരണയായത്.
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ നൂറുകണക്കിന് ചരക്കു കപ്പലുകളാണ് മേഖലയിൽ കുടുങ്ങി കിടക്കുന്നത്. ഇതിൽ ഇന്ത്യൻ കപ്പലുകളാണ് കൂടുതലുള്ളത്. അതേസമയം യുദ്ധത്തിൽ അമെരിക്ക ജയിച്ചുവെന്നും എന്നാൽ ദൗത്യം പൂർത്തികരിക്കാൻ സൈന്യം തുടരുകയാണെന്ന് ട്രംപ് വ്യക്തമാക്കി. എന്നാൽ യുദ്ധം അവസാനിച്ചിട്ടില്ലെന്നാണ് ഇസ്രയേലിന്‍റെ നിലപാട്.