ഇറാൻ - ഇസ്രയേൽ സംഘർഷം: യുഎസിനു റഷ്യയുടെ മുന്നറിയിപ്പ്

ഇറാനിലെ സഹോദരങ്ങൾ കരുതിയിരിക്കണമെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ പറഞ്ഞു.
Iran-Israel conflict: Russia warns America

റഷ്യൻ വിദേശകാര്യ സഹമന്ത്രി സെർജി റയാബ്കോവ്

Updated on

മോസ്കോ: ഇറാൻ - ഇസ്രയേൽ സംഘർഷത്തിൽ അമെരിക്കയ്ക്ക് മുന്നറിയിപ്പുമായി റഷ്യ. അനാവശ്യമായി ഇറാനെ ആക്രമിക്കുകയോ ഇസ്രയേലിന് പ്രത്യക്ഷ സൈനിക സഹായം നൽകുകയോ ചെയ്താൽ പരിണത ഫലം രൂക്ഷമായിരിക്കുമെന്ന് റഷ്യൻ വിദേശകാര്യ സഹമന്ത്രി സെർജി റയാബ്കോവ് വ്യക്തമാക്കി.

ഇറാനിലെ സഹോദരങ്ങൾ കരുതിയിരിക്കണമെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ പറഞ്ഞു. ഇപ്പോഴത്തെ സ്ഥിതിയിൽ സമാധാനം സാധ്യമാണെന്നും നയതന്ത്രപരമായി പരിഹരിക്കാമെന്നും പുടിൻ അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളുമായി മധ്യസ്ഥ ചര്‍ച്ച നടത്താന്‍ റഷ്യ തയാറാണെന്നും പുടിന്‍.

ഇറാന്‍റെ പരമോന്നത നേതാവ് ആ‍യത്തുള്ള അലി ഖമീനിയെ ഇസ്രയേല്‍ വധിക്കുന്ന സാഹചര്യമുണ്ടായാല്‍ റഷ്യയുടെ പ്രതികരണമെന്താകുമെന്ന ചോദ്യത്തിന്, അത്തരമൊരു സാധ്യതയെക്കുറിച്ച് ചർച്ച ചെയ്യാൻ പോലും താൻ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു പുടിന്‍റെ മറുപടി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com