

ഇസ്രയേലിൽ ഇറാന്‍റെ തിരിച്ചടിയിൽ 500 ഓളം പേർക്ക് പരുക്ക്
ടെൽ അവീവ്: ഇസ്രയേലിൽ ഇറാൻ നടത്തിയ തിരിച്ചടിയിൽ 500 ഓളം പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം തുടങ്ങിയ ഏറ്റുമുട്ടലിൽ ഇസ്രയേലിൽ പരുക്കേറ്റ 456 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായാണ് ഇസ്രയേൽ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ ഏഴിടങ്ങളിൽ ആക്രമണം തുടരുന്നതായാണ് വിവരം.
യുഎസ്- ഇസ്രായേൽ വ‍്യോമാക്രമണത്തിൽ ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെത്തുടർന്ന് യുദ്ധം രൂക്ഷമായി. ഖമേനയിയുടെ മകളും ഭർത്താവും കൊച്ചു മകനും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.1989 മുതൽ ഇറാന്‍റെ പരമോന്നത നേതാവായിരുന്നു കൊല്ലപ്പെട്ട ഖമനേയി