ഡോണൾഡ് ട്രംപ്.
File
വാഷിങ്ടൺ ഡിസി: ഇറാന്‍റെ നേതാക്കൾ ശക്തരും അഭിമാനികളുമാമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അതു കാരണമാണ് യുഎസുമായുള്ള യുദ്ധം നിർത്താനുള്ള കരാറിൽ അവർ ഇനിയും ഒപ്പുവയ്ക്കാത്തതെന്നും ട്രംപിന്‍റെ നിരീക്ഷണം. അതേസമയം, ഇറാന് ഒടുവിൽ ചർച്ചാമേശയിൽ എത്തുക തന്നെ ചെയ്യുമെന്നും ട്രംപ് പറഞ്ഞു.
ഏപ്രിലിൽ ഇരുപക്ഷവും വെടിനിർത്തൽ കരാർ അംഗീകരിക്കുകയും പലവട്ടം അത് നീട്ടുകയും ചെയ്തിരുന്നു. എന്നാൽ, ഇപ്പോഴും യുദ്ധം പൂർണമായി അവസാനിപ്പിക്കാനുള്ള കരാറായിട്ടില്ല.
യുദ്ധത്തിൽ ഏറ്റുവാങ്ങിയ തിരിച്ചടികളുമായി പൊരുത്തപ്പെടാൻ ഇറാന്‍റെ നേതൃത്വം ബുദ്ധിമുട്ടുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. 47 വർഷമായി അവർ തോന്നുന്നതു പോലെ ചെയ്യുകയാണ്. നേരത്തെ തന്നെ അത് അവസാനിപ്പിക്കേണ്ടിയിരുന്നു. യുഎസിന്‍റെ മുൻ പ്രസിഡന്‍റുമാരോ മറ്റു രാജ്യങ്ങളോ മുൻപ് തന്നെ അതു ചെയ്യണമായിരുന്നു- ട്രംപ് പറഞ്ഞു.