
ഇറാൻ സ്ഫോടനം; 25 മരണം, 750 പേർക്ക് പരുക്ക്
ഇടെക്റാൻ: തെക്കൻ ഇറാനിയൻ നഗരമായ ബന്ദർ അബ്ബാസിലെ ഷഹീദ് രജായി തുറമുഖത്തുണ്ടായ വൻ സ്ഫോടനത്തിൽ മരണം 25 ആയി. 750 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
തുറമുഖത്ത് സൂക്ഷിച്ചിരുന്ന കണ്ടെയ്നറുകളിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഇറാൻ പ്രസിഡന്‍റ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. സ്ഫോടനത്തിന്‍റെ ആഘാതത്തിൽ 50 കിലോമീറ്ററോളം ചുറ്റളവിൽ പ്രകമ്പനമുണ്ടായതായാണ് റിപ്പോർട്ടുകൾ.
പ്രദേശത്ത് വൻ നാശനഷ്ടമുണ്ടായി. കനത്ത പുക കാരണം സ്ഥലത്ത് നിന്ന് 20 കിലോമീറ്ററിലധികം അകലെയുള്ള ബന്ദർ അബ്ബാസിലെ സ്കൂളുകളും ഓഫിസുകളും അടച്ചിടാൻ അധികൃതർ ഉത്തരവിട്ടു.