
തിരിച്ചടി നൽകി ഇറാൻ; ഇസ്രയേലിൽ മിസൈൽ ആക്രമണം
ടെൽ അവീവ്: ഇറാനിലെ 3 ആണവകേന്ദ്രങ്ങൾ ലക്ഷ‍്യമിട്ട് അമെരിക്ക ആക്രമണം നടത്തിയതിനു പിന്നാലെ ഇസ്രയേലിൽ മിസൈൽ ആക്രമണം നടത്തി ഇറാൻ.
ഇസ്രയേലിലെ വിവിധ പ്രദേശങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തിയതായാണ് വിവരം. 30ഓളം മിസൈലുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയെന്നാണ് ഇസ്രയേൽ മാധ‍്യമങ്ങളുടെ റിപ്പോർട്ട്.
അതേസമയം ഇസ്രയേലിലെ പ്രധാനപ്പെട്ട ഓഫീസുകളും കേന്ദ്രങ്ങളും സംഘർഷത്തെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. നേരത്തെ അമെരിക്ക ഇറാനിലെ ഫോർദോ, ഇസ്ഹാൻസ്, എന്നീ ആണവ കേന്ദ്രങ്ങളിൾ ആക്രമണം നടത്തിയിരുന്നു.