

മസൂദ് പെഷസ്‌കിയാൻ
ടെഹ്റാൻ: പശ്ചിമേഷ‍്യയിൽ സംഘർഷം അതി രൂക്ഷമായി തുടരുന്ന സാഹചര‍്യത്തിൽ പരിഹാരത്തിനുള്ള സാധ‍്യതയെ പറ്റി വെളിപ്പെടുത്തി ഇറാൻ പ്രസിഡന്‍റ് മസൂദ് പെഷസ്‌കിയാൻ. ചില രാജ‍്യങ്ങൾ മധ‍്യസ്ഥതയ്ക്കുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം എക്സ് പോസ്റ്റിൽ പറഞ്ഞു.
മേഖലയിൽ സമാധാനത്തിനു വേണ്ടി തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും രാജ‍്യത്തിന്‍റെ അന്തസും അധികാരവും സംരക്ഷിക്കുന്നതിൽ തങ്ങൾക്ക് മടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പശ്ചിമേഷ‍്യയിലാകെ യുദ്ധ സമാന അന്തരീക്ഷം തുടരുകയാണ്. വെള്ളിയാഴ്ച ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിൽ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ‍്യമങ്ങളുടെ റിപ്പോർട്ട്.