ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭം: കൊല്ലപ്പെട്ടവരുടെ എണ്ണം 2,000 കടന്നു

വാർത്താ ഏജൻസിയായ റോയിറ്റേഴ്സാണ് ഇറാൻ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ കണക്കുകൾ പുറത്തുവിട്ടത്
iran protest: death toll rises to 2000 reports

ഇറാൻ പ്രക്ഷോഭം

Updated on

ടെഹ്റാൻ: ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,000 കടന്നതായി റിപ്പോർട്ട്. ബ്രിട്ടീഷ് വാർത്താ ഏജൻസിയായ റോയിറ്റേഴ്സാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ സർക്കാർ വൃത്തങ്ങൾ ഇതു സംബന്ധിച്ച ഔദ‍്യോഗിക കണക്കുകൾ പുറത്തു വിട്ടിട്ടില്ല.

ചൊവ്വാഴ്ചയോടെ ഇറാനിൽ ചില നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. മൊബൈൽ ഫോണുകൾ ഉപയോഗിച്ച് ജനങ്ങൾക്ക് വിദേശത്തേക്ക് വിളിക്കാമെങ്കിലും ഇന്‍റർനെറ്റ് സേവനങ്ങൾക്ക് വിലക്ക് തുടരുകയാണ്.

ഇറാന്‍റെ 31 പ്രവിശ‍്യകളിലായി 600ലധികം പ്രതിഷേധങ്ങൾ നടന്നതായാണ് യുഎസ് ആസ്ഥാനമായുള്ള വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. പ്രക്ഷോഭം നടത്തുന്നവർക്കെതിരേ സർക്കാർ നടത്തുന്ന അടിച്ചമർത്തലുകൾക്കെതിരേ സൈനിക ആക്രമണം അടക്കമുള്ള ശക്തമായ നീക്കങ്ങൾ തങ്ങളുടെ പരിഗണനയിലുള്ളതായി അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ഡിസംബർ 28നാണ് രാജ‍്യത്തെ പണപ്പെരുപ്പതിനും വിലക്കയറ്റത്തിനുമെതിരേ പ്രക്ഷോഭകാരികൾ തെരുവിലിറങ്ങിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com