ട്രംപിനെ തള്ളി ഇറാൻ; ചർച്ചകൾ നടക്കുന്നില്ല; പ്രസ്താവനയ്ക്ക് പിന്നിൽ ഊർജ വില കുറയ്ക്കാനുള്ള തന്ത്രം

യുദ്ധം ആരംഭിച്ചത് ഞങ്ങളല്ലെന്ന് ഇറാൻ
Iran rejects Trump; no talks

ട്രംപിനെ തള്ളി ഇറാൻ; ചർച്ചകൾ നടക്കുന്നില്ല; പ്രസ്താവനയ്ക്ക് പിന്നിൽ ഊർജ വില കുറയ്ക്കാനുള്ള തന്ത്രം

Updated on

ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതിന് ചർച്ചകൾ നടക്കുന്നുണ്ടെന്ന അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ അവകാശവാദം തള്ളി ഇറാൻ. ക്രൂഡോയിൽ വില കുറയ്ക്കുന്നതിനും തന്‍റെ സൈനിക പദ്ധതികൾ നടപ്പിലാക്കാൻ സമയം തേടുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമാണ് അമെരിക്കൻ പ്രസിഡന്‍റിന്‍റെ പ്രസ്താവനയെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. വാർത്ത ഏജൻസിയായ മെഹറാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അതേസമയം മേഖലയിലെ ചില രാജ്യങ്ങളുടെ ഭാഗത്ത് നിന്ന് സംഘർഷം ലഘൂകരിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് ഇറാൻ വ്യക്തമാക്കി. ഈ യുദ്ധം ആരംഭിച്ചത് ഞങ്ങൾ അതുകൊണ്ട് തന്നെ യുദ്ധം അവസാനിപ്പിക്കാൻ അഭ്യർഥിക്കേണ്ടത് ഞങ്ങളോടല്ലെന്നും ഇറാൻ വ്യക്തമാക്കി.

48 മണിക്കൂറിനുള്ളിൽ ഹോർമുസ് പൂർണമായും തുറന്നില്ലെങ്കിൽ ഇറാന്‍റെ ഊർജനിലയങ്ങൾ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയതിന് പിന്നാലെയായിരുന്നു ചർച്ചകൾ നടക്കുന്നുവെന്ന ട്രംപിന്‍റെ അറിയിപ്പ് വന്നത്. അതിനിടെ ചർച്ചയുമായി ബന്ധപ്പെട്ട പ്രസ്താവനയ്ക്ക് പിന്നാലെ ക്രൂഡ് ഓയിൽ വിലയിൽ വ്യത്യാസം വന്നിട്ടുണ്ട്

logo
Metro Vaartha
www.metrovaartha.com