യുദ്ധം പൂർണമായി അവസാനിപ്പിക്കണം; യുഎസിന്‍റെ താത്കാലിക വെടിനിർത്തൽ നിർദേശം ഇറാൻ തള്ളി

താത്കാലിക വെടിനിർത്തലിന് ടെഹ്റാൻ തയാറല്ലെന്നും യുദ്ധത്തിന് പൂർണമായി അന്ത‍്യം ആവശ‍്യമാണെന്നുമാണ് ഇറാൻ ആവശ‍്യപ്പെട്ടിരിക്കുന്നത്
iran rejects us ceasefire proposal

യുദ്ധം പൂർണമായി അവസാനിപ്പിക്കണം; യുഎസിന്‍റെ താത്കാലിക വെടിനിർത്തൽ നിർദേശം ഇറാൻ തള്ളി

Updated on

ടെഹ്റാൻ: അമെരിക്ക മുന്നോട്ടുവച്ച താത്കാലിക വെടിനിർത്തൽ നിർദേശം ഇറാൻ തള്ളി. പാക്കിസ്ഥാൻ മുഖേനയാണ് ഇറാൻ ഇക്കാര‍്യം വ‍്യക്തമാക്കിയതെന്നാണ് വാർത്താ ഏജൻസിയായ ഇസ്‌ലാമിക് റിപ്പബ്ലിക് ന‍്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താത്കാലിക വെടിനിർത്തലിന് ടെഹ്റാൻ തയാറല്ലെന്നും യുദ്ധത്തിന് പൂർണമായി അന്ത‍്യം ആവശ‍്യമാണെന്നുമാണ് ഇറാൻ ആവശ‍്യപ്പെട്ടിരിക്കുന്നത്.

വെടിനിർത്തലിനു വേണ്ടി ഹൊർമുസ് തുറക്കില്ലെന്നും ഇറാൻ വ‍്യക്തമാക്കി. ലെബനനിലും ഗാസയിലും സംഘർഷം പുനരാരംഭിക്കില്ലെന്ന് ഉറപ്പ് നൽകണമെന്നും ഹൊർമുസ് കടലിടുക്കിന് മേലുള്ള തങ്ങളുടെ നിയന്ത്രണം അംഗീകരിക്കണമെന്നും ഇറാൻ ആവശ‍്യപ്പെട്ടു. യുദ്ധം മൂലമുണ്ടായ സാമ്പത്തിക നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ഇറാൻ നിബന്ധന വച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com