ഇന്ത്യൻ തീരത്തിനടുത്ത് കപ്പൽ ആക്രമിച്ചെന്ന യുഎസ് ആരോപണം ഇറാൻ തള്ളി

ഇന്ത്യൻ തീരത്തിനടുത്ത് കപ്പൽ ആക്രമിച്ചെന്ന യുഎസ് ആരോപണം ഇറാൻ തള്ളി

ശനിയാഴ്ച രാവിലെ പത്തു മണിയോടെയാണ് കെം പ്ലൂട്ടോ എന്ന കപ്പലിനു നേരെ ആക്രമണം ഉണ്ടായത്

ടെഹ്റാൻ: അറബിക്കടലിൽ ഗുജറാത്ത് തീരത്തിനു സമീപം ഡിസംബർ 23 ന് കെമിക്കൽ ടാങ്കറിനു നേരെ ആക്രമണം നടത്തിയെന്ന യുഎസിന്‍റെ ആരോപണത്തെ തള്ളി ഇറാൻ. അമെരിക്ക തങ്ങൾക്കു നേരെ ഉന്നയിച്ചിരിക്കുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രാലയ വക്താവ് പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തു മണിയോടെയാണ് കെം പ്ലൂട്ടോ എന്ന കപ്പലിനു നേരെ ആക്രമണം ഉണ്ടായത്. വെരാവലിനു വടക്കുപടിഞ്ഞാറ് 200 നോട്ടിക്കൽ മൈൽ ദൂരത്തുവച്ചാണ് സ്ഫോടനം നടന്നത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കപ്പലിന് തീപിടിച്ച് നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഇന്ത്യൻ സേനയുടെ വിക്രം എന്ന കപ്പൽ എത്തി കെം പ്ലൂട്ടോയെ ഞായറാഴ്ച മുംബൈ തീരത്തേക്ക് മാറ്റി. നീരിക്ഷണത്തിനായി ഡ്രോണിയർ വിമാനവും നിയോഗിച്ചിരുന്നു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com