ഹോർമൂസ് കടലിടുക്ക് തുറന്നു; യുഎസിനും ഇസ്രയേലിനും വിലക്ക്, ഇന്ത്യയ്ക്ക് തടസമില്ലെന്ന് ഇറാൻ

അയൽ രാജ്യങ്ങൾക്ക് നേരെ ആക്രമണമില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നടപടി
Iran restores cargo ship service through Strait of Hormuz

ഹോർമൂസ് കടലിടുക്ക് തുറന്നു; യുഎസിനും ഇസ്രയേലിനും വിലക്ക്, ഇന്ത്യയ്ക്ക് തടസമില്ലെന്ന് ഇറാൻ

Updated on

ടെഹ്റാൻ: ഹോർമൂസ് കടലിടുക്കിലൂടെ ചരക്ക് കപ്പൽ സേവനം പുനഃസ്ഥാപിച്ച് ഇറാൻ. അയൽ രാജ്യങ്ങൾക്ക് നേരെ ആക്രമണമില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നടപടി. ഇതോടെ ​ഗൾഫ് രാജ്യങ്ങളിലേക്ക് വരും ദിവസങ്ങളിൽ കൂടുതൽ ചരക്കുകപ്പലുകളെത്തും.

ഗൾഫ് മേഖലയിലെ സംഘർഷം ഇന്ത്യയിലേക്കുള്ള ഇന്ധന ലഭ്യതയെ ബാധിക്കില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്ക് ഇന്ധനം കൊണ്ടുവരുന്നതിന് തടസമില്ലെന്ന് ഇറാൻ അറിയിച്ചു.

വരുംദിവസങ്ങളിൽ കൂടുതൽ ചരക്കുകപ്പലുകൾ ഗൾഫ് രാജ്യങ്ങളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ അമെരിക്ക, ഇസ്രയേൽ, യൂറോപ് രാജ്യങ്ങളിലെ കപ്പലുകൾ കടത്തി വിടില്ലെന്നാണ് ഇറാന്‍റെ നിലപാട്.

logo
Metro Vaartha
www.metrovaartha.com