തിരിച്ചടിച്ച് ഇറാൻ; ജനങ്ങളോട് ബങ്കറുകളിലേക്ക് മാറാൻ ഇസ്രായേലിന്‍റെ നിർദേശം

ഇസ്രായേലിനെതിരേ പ്രത്യാക്രമണം നടത്തി ഇറാൻ
Iran retaliates

തിരിച്ചടിച്ച് ഇറാൻ

Updated on

ടെഹ്റാൻ: ഇസ്രായേലിനെതിരേ പ്രത്യാക്രമണം നടത്തി ഇറാൻ. ഇറാനിൽ നിന്ന് മിസൈലുകൾ ഇസ്രായേലിനെ ലക്ഷ്യമിട്ട് തൊടുത്തതായി ഇസ്രായേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു. ഇസ്രായേലിന്‍റെ വിവിധ ഭാഗങ്ങളിൽ അപകട സൈറണുകൾ മുഴങ്ങിയതായി അൽ ജസീറ അടക്കമുള്ളമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആളുകളോട് ബങ്കറുകളിലേക്ക് മാറാൻ നിർദേശം നൽകിയിട്ടുണ്ട്. ഹോം ഫ്രണ്ട് കമാൻഡിന്‍റെ നിർദേശങ്ങൾ പൗരന്മാർ പാലിക്കണമെന്ന് ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു.

മിസൈലുകളെ പ്രതിരോധിക്കാനും തകർക്കാനുമുള്ള അടിയന്തര നീക്കങ്ങൾ സൈന്യം നടത്തുന്നുണ്ട്. വടക്കൻ ഇസ്രായേലിൽ വലിയ സ്ഫോടനങ്ങൾ കേട്ടതായി റിപ്പോർട്ടുണ്ട്. ഇറാൻ ആക്രമണത്തെ നേരിടാൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിക്കുമെന്ന് ഇസ്രായേൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് ശക്തമായ സ്ഫോടന ശബ്ദങ്ങൾ മുഴങ്ങിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com