അമെരിക്ക-ഇസ്രയേൽ ആക്രമണം; ഇറാൻ റവല്യൂഷണറി ഗാർഡ് വക്താവ് കൊല്ലപ്പെട്ടു

അലി മുഹമ്മദ് നൈനിയാണ് കൊല്ലപ്പെട്ടു
Iran Revolutionary Guard spokesman killed

ഇറാൻ റവല്യൂഷണറി ഗാർഡ് വക്താവ് കൊല്ലപ്പെട്ടു

Updated on

ടെഹ്റാൻ: ഇറാൻ റവല്യൂഷണറി ഗാർഡ്സ് കോറിന്‍റെ വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഉണ്ടായ യുഎസ്-ഇസ്രയേൽ ആക്രമണത്തിലാണ് നൈനി കൊല്ലപ്പെട്ടത്. യുഎസിനും ഇസ്രയേലിനുമെതിരേയുള്ള നൈനിയുടെ പരാമർശങ്ങൾ മാധ്യമങ്ങളിൽ വന്ന് മണിക്കുറിനുള്ളിലാണ് മരണം സംഭവിച്ചത്.

ഇറാന് ഇനി യൂറേനിയം സമ്പുഷ്ടീകരണം സാധ്യമാകില്ലെന്നും ബാലിസ്റ്റിക് മിസൈൽ നിർ‌മിക്കാൻ സാധിക്കില്ലെന്നുമുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്‍റെ പ്രതികരണത്തെ മരണത്തിന് മുൻപേ നൈനി പരിഹസിച്ചിരുന്നു.

ഒറ്റ ആഴ്ചക്കിടെ ഇറാന് നഷ്ടമാകുന്ന നാലാമത്തെ ഉദ്യോഗസ്ഥനാണ് അലി മുഹമ്മദ് നൈനി. ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനി, ഇറാനിലെ ബാസിജ് മിലീഷ്യ സേനയുടെ കമാൻഡര്‌ ഘോംലംരേസ സുലൈമാൻ, മന്ത്രി ഇസ്മായിൽ ഖാത്തിബ് എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ.

logo
Metro Vaartha
www.metrovaartha.com