നിർണായക പ്രഖ്യാപനം; അന്താരാഷ്ട്ര ആണവോർജ സമിതിയുമായി ഇനി സഹകരിക്കില്ലെന്ന് ഇറാൻ

ഐഎഅഎയുമായുള്ള സഹകരണം താത്ക്കാലികമായി അവസാനിപ്പിക്കാനുള്ള നിയമം നേരത്തെ ഇറാൻ പാർലമെന്‍റ് പാസാക്കിയിരുന്നു
iran suspends cooperation with iaea

ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കി

Updated on

ടെഹ്റാൻ: നിർണായക പ്രഖ്യാപനവുമായി ഇറാൻ. അന്താരാഷ്ട്ര ആണവോർജ സമിതി (IAEA) യുമായുള്ള സഹകരണം അവസാനിപ്പിച്ചതായി ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കി പ്രഖ്യാപിച്ചു.

ഐഎഅഎയുമായുള്ള സഹകരണം താത്ക്കാലികമായി അവസാനിപ്പിക്കാനുള്ള നിയമം നേരത്തെ ഇറാൻ പാർലമെന്‍റ് പാസാക്കിയിരുന്നു. പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം.

ഇറാൻ ആണവോർജ കേന്ദ്രങ്ങളിൽ ഇസ്രയേലും അമെരിക്കയും നടത്തിയ ആക്രമണത്തിൽ കാര്യമായ പ്രതികരണം നടത്താത്ത അന്താരാഷ്ട്ര ആണവോർജ സമിതിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് തീരുമാനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com