ഇന്ത്യയുടെ കൈത്താങ്ങ്; മെഡിക്കൽ സഹായത്തിന് നന്ദി പറഞ്ഞ് ഇറാൻ

ഇന്ത്യയിൽ നിന്ന് അയച്ച മെഡിക്കൽ സാധാനങ്ങൾ ഇറാനിലെത്തി

Iran thanks India for medical assistance

മെഡിക്കൽ സഹായത്തിന് നന്ദി പറഞ്ഞ് ഇറാൻ

Updated on

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ ഇന്ത്യയിൽ നിന്നുള്ള ആദ്യഘട്ട മെഡിക്കൽ സഹായം ഇറാനിലെത്തി. ബുധനാഴ്ചയാണ് ഇന്ത്യയിൽ നിന്നുള്ള മരുന്നുകളും മറ്റും അടങ്ങിയ മെഡിക്കൽ സാധാനങ്ങൾ ഇറാനിലെത്തിയതെന്ന് ടെഹ്റാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

ഇന്ത്യയിൽ നിന്നുള്ള സഹായം ലഭിച്ചതായി ഇന്ത്യയിലെ ഇറാൻ എംബസിയും വ്യക്തമാക്കി. സഹായമെത്തിച്ചതിന് ഇന്ത്യൻ ജനതയോട് ഇറാൻ എംബസി നന്ദി പറഞ്ഞു. ഇറാനിലെത്തിയ മെഡിക്കൽ സാധാനങ്ങളുടെ ചിത്രങ്ങളും ഇറാൻ എംബസി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചു.

സംഘർഷത്തെ തുടർന്ന് ഇറാനിലെ ആരോഗ്യമേഖല പ്രതിസന്ധി നേരിടുന്നതായി ലോകാരോഗ്യ സംഘടന അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു ഇതേതുടർന്നാണ് ഇന്ത്യയുടെ ഇടപെടൽ.

logo
Metro Vaartha
www.metrovaartha.com