ശ്രീലങ്കൻ തീരത്ത് ഇറാൻ കപ്പലിന് നേരേ ആക്രമണം; 101 പേരെ കാണാതായി

സഹായം അഭ്യർഥിച്ചുള്ള സന്ദേശം ലഭിച്ചതിനെ തുടർന്നാണ് ലങ്കൻ സൈന്യം രക്ഷാപ്രവർത്തനം ആരംഭിച്ചത്
Iranian ship attacked off Sri Lankan coast

ശ്രീലങ്കൻ തീരത്ത് ഇറാൻ കപ്പലിന് നേരേ ആക്രമണം

Updated on

ടെൽ അവീവ്: ശ്രീലങ്കൻ തീരത്ത് ഇറാൻ കപ്പലിന് നേരേ ആക്രമണം. 101 പേരെ കാണാതായും 78 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. ഇറാനിയൻ കപ്പലിൽ നിന്ന് സഹായം അഭ്യർഥിച്ചുള്ള സന്ദേശം ലഭിച്ചതിനെ തുടർന്ന് ശ്രീലങ്കൻ സൈന്യം രക്ഷാപ്രവർത്തനം ആരംഭിച്ചു.

കപ്പലിൽ നിന്ന് 30 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യമന്ത്രി വിജിത ഹെരാത്ത് പറഞ്ഞു. യുഎഇെ ലക്ഷ്യമിട്ട ഇറാൻ ഡ്രോണുകളെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടതായി ഫ്രാൻസ് അവകാശപ്പെട്ടു. .

സഖ്യരാജ്യങ്ങളെ സംരക്ഷിക്കാൻ പ്രതിജ്ഞാബന്ധനാണെന്ന് ഫ്രാൻസ് വിദേശകാര്യമന്ത്രി പറഞ്ഞു. അതിനിടെ സുരക്ഷ പ്രശ്നമുള്ളതിനാൽ ലാഹോർ, കറാച്ചി കോൺസുലേറ്റുകളിലെ അത്യാവശ്യ വിഭാഗത്തിലില്ലാത്ത ജീവനക്കാരോടും കുടുംബങ്ങളോടും രാജ്യം വിടാൻ യുഎസ് നിർദേശിച്ചു

logo
Metro Vaartha
www.metrovaartha.com