

പരസ്തു അഹമ്മദ്
ടെഹ്റാൻ: ഓൺലൈൻ സംഗീത പരിപാടിയിൽ ഹിജാബ് ധരിച്ചില്ലെന്ന് കാട്ടി അറസ്റ്റു ചെയ്ത ഇറാനിയൻ ഗായിക പരസ്തു അഹമ്മദിന് 74 ചാട്ടവാറടി ശിക്ഷ. 2024 ൽ യൂട്യൂബ് ചാനലിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്ത ഓൺലൈൻ പരിപാടിയിൽ തലമറച്ച് ഹിജാബ് ധരിച്ചില്ലെന്നാരോപിച്ചാണ് അറസ്റ്റും ശിക്ഷയും. പരസ്തുവിനൊപ്പം സംഘത്തിലെ എട്ടുപേർക്കു കൂടി ശിക്ഷ ലഭിച്ചിട്ടുണ്ട്.
ഖോമിലെ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ചാട്ടവാറടിക്കു പുറമെ രണ്ടുവർഷത്തേക്ക് ഇറാനിൽനിന്ന് പുറത്തു പോവരുതെന്നും സാംസ്കാരിക പരിപാടിയിൽ പങ്കെടുക്കരുതെന്നും നിർദേശമുണ്ട്.
അശ്ലീലവും അസന്മാർഗികവുമായ ളള്ളടക്കം നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്ന കുറ്റമാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.
പരസ്തുവിനെ അറസ്റ്റു ചെയ്തതും ശിക്ഷ വിധിച്ചതും രാജ്യാന്തര തലത്തിൽ വലിയി വിവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. മനുഷ്യാവകാശ സംഘടനകളടക്കം ഈ നടപടിക്കെതിരേ പ്രതിഷേധം രേഖപ്പെടുത്തി.